10:46pm 10 November 2026
NEWS
അഴകും ആരോ​ഗ്യവുമുള്ള പല്ലുകൾക്ക് അറിയേണ്ടതെല്ലാം..
20/07/2025  08:32 PM IST
nila
അഴകും ആരോ​ഗ്യവുമുള്ള പല്ലുകൾക്ക് അറിയേണ്ടതെല്ലാം..

ഉണർന്നെഴുന്നേറ്റാൽ ആദ്യം നാം ചെയ്യുന്ന പ്രവർത്തികളില്ലൊന്ന് പല്ലുകൾ ശുചിയാക്കുക എന്നതാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പും നാം പല്ലുകൾ വൃത്തിയാക്കാറുണ്ട്. ഭം​ഗിയും തിളക്കവും ആരോ​ഗ്യവുമുള്ള പല്ലുകളാണ് മനുഷ്യന്റെ പുഞ്ചിരിയെ മനോഹരമാക്കുന്നത്. അതെ, പല്ലുകൾ മനുഷ്യന്റെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്ന വലിയൊരു ഘടകം തന്നെയാണ്. അതിനാൽ, പല്ലുകളുടെ പരിപാലനത്തിന് നാം വളരെയേറെ ശ്രദ്ധകൊടുത്തേ പറ്റൂ. ആരോ​ഗ്യവും വൃത്തിയുമുള്ള പല്ലുകൾ എങ്ങനെ കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് പരിശോധിക്കാം..

പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണക്രമം, വായുടെ ശുചിത്വം, പതിവായ ദന്ത പരിശോധന എന്നിവ പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കുറയ്ക്കുക, നാരുകളുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക, ദിവസവും രണ്ടുതവണ പല്ലു തേക്കുക, ഫ്ലോസ് ചെയ്യുക എന്നിവയെല്ലാം പല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിൻറെ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. എല്ലാത്തരം ഭക്ഷണങ്ങളും നമ്മുടെ പല്ലുകൾക്ക് അനുയോജ്യമാകണം എന്നില്ല.

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചീസ്. ചീസിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷം നമ്മുടെ വായിലെ ആസിഡുകളെ നിർവീര്യമാക്കാൻ ഇവ സഹായിക്കുന്നു.

പഴങ്ങളും പച്ചക്കറികളും പല്ലുകളുടെ ആരോ​ഗ്യസംരക്ഷണത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

പഴങ്ങളും പച്ചക്കറികളും പോലെ ഇലക്കറികളും പല്ലുകളുടെ ആരോ​ഗ്യത്തിന് പരമപ്രധാനമാണ്. ചീര പോലെയുള്ള ഇലക്കറികളിൽ കാത്സ്യം, ഫോളിക് ആസിഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

പല്ലുകളുടെ ആരോഗ്യപരിപാലനത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് നട്സ്. ബദാം, വാൾനട്സ്, കശുവണ്ടി തുടങ്ങിയ നട്സുകളിൽ പഞ്ചസാര കുറവും ധാതുക്കൾ കൂടുതലുമാണ്. ഇവ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ഗ്രീൻ ടീ, ബ്ലാക്ക് ടീ എന്നിവയും ദന്തസംരക്ഷണത്തിന് ഉത്തമമാണ് കേട്ടോ. ബാക്ടീരിയകളെ ചെറുക്കുകയും നിങ്ങളുടെ വായിലെ ആസിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന പോളിഫെനോളുകൾ ചായകളിൽ അടങ്ങിയിട്ടുണ്ട്.

ഇനി വായുടെ ശുചിത്വം നിലനിർത്താൻ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം. ദിവസവും രണ്ടുതവണ പല്ലു തേക്കുക എന്നതാണ് പ്രധാനമായും വേണ്ടത്. പല്ലുകൾക്കിടയിൽ കുടുങ്ങിയ ആഹാരം കളയാൻ ഫ്ലോസ് ചെയ്യുക.
വർഷത്തിൽ രണ്ടുതവണയെങ്കിലും ദന്തരോഗവിദഗ്ദ്ധനെ കണ്ട് പരിശോധന നടത്തുന്നത് പല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
തുടക്കത്തിലേ ദന്ത പ്രശ്നങ്ങൾ കണ്ടുപിടിക്കാനും ചികിത്സിക്കാനും ഇത് സഹായിക്കും.
പുകവലി പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാണ്. ഇത് മോണരോഗങ്ങൾ, പല്ലുകൾ കൊഴിയുക, വായ്നാറ്റം എന്നിവയ്ക്ക് കാരണമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img